Tuesday, July 2, 2019

എടുത്തു പോയി (മധുവിന്റെ ഓർമ്മയിൽ )

അറിയാമെനിക്കീ സമൃദ്ധിതൻ വിഭവങ്ങ -
ളന്യമാണെനിക്കെന്നുമെന്നാലും ..
എരിഞ്ഞിടുമുദരവുമുയരാത്ത ശബ്ദവും
ദൈവങ്ങളെപ്പോൽ ഞാൻ കരുതിയ നിങ്ങളും ..
എടുത്തുപോയൽപ്പം.. നിറയ്ക്കുവാനല്ല
നിലനിന്നു പോകുവാനായി മാത്രം.
അത്രയെടുക്കുവാൻ പറഞ്ഞത് കാടമ്മ ..
നാട്ടിലത് കള്ളന്റെ ചെയ്തിയത്രേ..
ഇനിയില്ലൊരിക്കലുമൊരുപിടി ചോറുണ്ടു
നിങ്ങളെ പട്ടിണിയാക്കില്ല ഞാൻ..
കുറയില്ലൊരിക്കലും വനവാസിവയറിനാ -
ലീനാട്ടു മക്കളുടെ തൃപ്‌തവാസം.

കൊന്നപ്പൂ

കൊന്നപ്പൂ വിരിയുന്നെ -
ന്നുൾപ്പൂവ് കുളിരുന്നു ,
എന്നും കണികാണുവാൻ
നന്മകൾ നിറയുന്നു..
വിഷുപ്പക്ഷി പാടുന്നു ,
വേഷങ്ങളണിയുന്നു,
ദേശമിന്നുണർന്നൊരു
വർഷം പിറക്കുന്നു..