Wednesday, February 9, 2011

പഠനവിധേയര്‍

ആരെയും പഴിക്കില്ല, വെറുക്കില്ല, ചിരിക്കില്ല
നിത്യവേദനയും മൂകനിസ്സം ഗതയും സഹജഭാവങ്ങള്‍
പഞ്ചേന്ദ്രിയങ്ങളുമന്ത:ക്കരണവും മാനുഷികമ-
ല്ലിവര്‍ കാഴ്ചയില്‍ തിര്യക്കുകള്‍ ക്കു സമം .
ഇവിടെ ഈശ്വരനിച്ഛിച്ചു പക്ഷെ..നിങ്ങള്‍ മാറ്റി വിധിച്ചു.
തളിച്ചതെന്തോ ഒരു സള്‍ ഫാന്‍ , വെറുതെ വിളവു പെരുക്കുവാന്‍
തളര്‍ ന്നു പോയവര്‍ പൂവിട്ട ഗര്‍ ഭപാത്രത്തില്‍ തന്നെ .
വൈകല്യഭം ഗിയും പ്രാണന്റെ വിങ്ങലും പഠനവിധേയങ്ങള്‍ തന്നെയിന്നും
നിങ്ങള്‍ പഠിക്കുക..പഠിച്ചു ജയിക്കുക..അന്നവര്‍ അസ്തമിച്ചിരിക്കും
എങ്കിലുമുണ്ടാകാതിരിക്കട്ടെ രക്തസാക്ഷികള്‍ പോലുമാകാത്ത ജന്മങ്ങള്‍

Thursday, January 6, 2011

തിരികെ ചേരുന്ന ദളങ്ങള്‍

ജീവിത യാത്ര ഒരു കവലയിലെത്തി
ഒരുപാടു വഴികള്‍ പിരിയുന്നൊരു കവല .
നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ചോ -
സ്വര്‍ഗ്ഗത്തിലെ നിശ്ചയത്തെക്കുറിച്ചോ
എനിക്കൊന്നുമറിയില്ലായിരുന്നു .
എങ്കിലും ഗോളങ്ങളുടെ സമയക്രമങ്ങള്‍
എനിക്കൊരു കൂട്ടു തന്നു ..

ഗോളങ്ങളുടെ ശാസ്ത്രം അറിഞ്ഞിരുന്നെങ്കില്‍
എന്റെ പ്രണയപുഷ്പത്തിന്റെ ഇതളുകള്‍ ഞാന്‍ -
പലപ്പോഴും പലര്‍ക്കായ് പൊഴിക്കില്ലായിരുന്നു.
കൊഴിഞ്ഞ ഇതളുകള്‍ ഞാന്‍ പെറുക്കിയെടുത്തു.
ഇനി അവ സൂക്ഷിക്കാന്‍ ഒരാളുണ്ട്
ഇതളുകള്‍ വീണ്ടും കൊഴിയാതെ സൂക്ഷിക്കണം
എന്റെ തോഴിക്കു തികയാതെ വന്നേക്കും ...