മീനവെയിലുരുക്കി കൊന്നയില്‍ ചാര്‍ത്തിയ
മേടപ്പൊന്നിറുത്തു പൂക്കണി ചമച്ചു.
വേര്‍പ്പില്‍ വിളഞ്ഞ ഫലങ്ങളെല്ലാം
വെള്ളോട്ടുരുളിയില്‍ കവിഞ്ഞിരുന്നു.
പട്ടും പവനും പണ്ടങ്ങളും കൂടി -
വാല്‍ക്കണ്ണാടി മേല്‍ പകിട്ടുനോക്കി.
വേണുവൂതുന്നൊരു വാസുദേവന്‍
സാക്ഷിയായ് ശ്രീലകം നിറഞ്ഞു നിന്നു.
അമ്മതന്‍ ശ്രീത്വം തിരികൊളുത്തി
നന്മതന് ദീപം തെളിഞ്ഞു കത്തി
കുളികഴിഞ്ഞൊന്നായി വന്നു കുടുംബം
കുമ്പിട്ടു കണികണ്ടു തൊഴുതു നിന്നു.
കര്‍മ്മപഥങ്ങളില്‍ മംഗളം കാംക്ഷി-
ച്ചച്ഛന്റെ കൈനീട്ടം കണ്ണോടു ചേര്‍ത്തു
വിശുദ്ധിതന്‍ പുണ്യാഹം നാടാകെ തേവി-
വിഷുപ്പക്ഷി ശ്രുതിമീട്ടി പാട്ടു പാടി.
കാവുകള്‍ പൂക്കുന്ന വിഷുപ്പുലരിയിതു -
കാര്‍ഷിക കേരളപ്പുതുപ്പിറവി.
Tuesday, March 9, 2010
Subscribe to:
Post Comments (Atom)
വിഷുക്കണി മുന്‍പേ ഒരുക്കിയല്ലേ. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ .........
ReplyDeleteഇതു പോലുള്ള കവിതകള്‍ ഇപ്പോള്‍ വായിക്കാന്‍ കിട്ടുന്നത് വളരെ വിരളം..
ReplyDeleteബിഗുലിന്റെയും നിലാവരുടെയും അംഗീകാരങ്ങള്‍ക്കു നന്ദി ...
ReplyDeletekalakki...monee...nalla...kavitha...simple...andhumblee....keepitupp.....
ReplyDeleteകാര്‍ഷിക കേരളപ്പുതുപ്പിറവി..
ReplyDeleteവിഷുക്കണി തന്നെ, നന്നായി
hi, valare nalla kavitha
ReplyDeleteഹാജര്‍
ReplyDeleteഇതുപോലെ കവിത വിരളം...അശംസകള്‍
ReplyDeleteവിഷുക്കണി തന്നെ...
ReplyDeleteaashamsakal.......
ReplyDelete