Monday, June 1, 2009

സ്‌നേഹം

പാര്‍വ്വണേന്ദുവിന്‍ രാഗകൌമുദിയില്‍
പാല്‍ച്ചിരിയോടെ വിടര്‍ന്നൊരു മുല്ലപ്പൂ.
കണ്ടുമോഹിച്ചൊരു മഞ്ഞുതിള്ളി
കുടമുല്ലപ്പൂവിന്റെയുള്ളില്‍പ്പതിച്ചു.
യാമിനിതന്നന്ത്യയാമം വരെയും
നീര്‍ത്തുള്ളി പൂങ്കവിളില്‍ മുത്തിയുറങ്ങി.
ബാലാര്‍ക്കന്‍ ഭൂമിയെത്തൊട്ടുണര്‍ത്തി.
കിരണങ്ങള്‍ താങ്ങാതെ മഞ്ഞുരുകി.
ഒരുരാത്രി കൂടി മലര്‍ കാത്തിരുന്നു
സ് നേഹിച്ച മുത്തിന്റെ മുത്തങ്ങള്‍ക്കായ്.
പിന്നെ വേര്‍പാടു സഹിയാതെ വാടി വാടി
പ്രേയസിയോടൊപ്പം വീണടിഞ്ഞു.

2 comments:

  1. ഭാവന കൊള്ളാം... കവിതകള്‍ വായിക്കാത്തതിണ്റ്റെ ഒരു കുഴപ്പം ആണെന്നു തോന്നുന്നു..വാക്കുകളെ ശരിയായും താളാത്മകമായും നിരത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.... നിരാശപ്പെടേണ്ട... എഴുത്തു തുടരുക...

    ReplyDelete
  2. ys it is good poem, nice, keep on writing

    ReplyDelete