സൃഷ്ടി
ഒരു കലാകാരന്
സര്‍ഗ്ഗം തുടങ്ങി
പ്രണവം മുഴങ്ങി
അത്ഭുതം !!
എല്ലാ സൃഷ്ടികളും വ്യത്യസ്തം !
ഒരോന്നുമുല്ക്കൃഷ്ടം
വിലയിരുത്താനാളില്ല
വിമര്‍ശിക്കാനാളില്ല
കലാകാരന് ഒന്നേ ഉണ്ടായിരുന്നുള്ളു.
സ്ഥിതി
സൃഷ്ടികള്‍ മോഹിച്ചു
സ്രഷ്ടാവിനെയറിയാന്‍
സ്വരരാഗങ്ങളൊന്നു ചേര്‍ന്നു
സംഗീതമായവന്‍ നിറഞ്ഞു..
പഞ്ചഭൂതങ്ങളൊത്തു വന്നു
ശരീരപഞ്ജരമായവനെ കണ്ടു..
മണ്ണും ജലവും ബീജവും കൂടി
വൃക്ഷമായ് പൂക്കളായ് ഫലങ്ങളായ്
സമുദ്രം സൂര്യനുമായിണങ്ങി
മഴയായവന്‍ പെയ്തു തോര്‍ന്നു..
ഒന്നല്ലാത്ത സൃഷ്ടികളൊരുമിച്ച്
കലാകാരനെയറിഞ്ഞു.
ലയം
ഉത്തമസൃഷ്ടിക്കു പിഴച്ചു
മനുഷ്യന് ...
അവന് സ്വയം സ്രഷ്ടാവായി
പാലകനായി.. സംഹാരിയായി
പല കൂട്ടങ്ങളായി
കൂട്ടങ്ങള്‍ സ്രഷ്ടാവിനെ നിര്‍വ്വചിച്ചു.
നിര് വ്വചനങ്ങളും വ്യത്യസ്തം !!
തന്റെ കൂട്ടം വിശുദ്ധരായി
മറ്റു കൂട്ടങ്ങളവിശുദ്ധരായി
വിശുദ്ധ യുദ്ധങ്ങളായ്
സൃഷ്ടി സ്രഷ്ടാവിനു മുകളിലായി
സൃഷ്ടിമണ്ഡലം കലുഷമായി
കലാകാരന് തെറ്റു തിരുത്തി
സൃഷ്ടികള്‍ ഭാവനയില്‍ ലയിപ്പിച്ചു
കളങ്കമറ്റ പുതിയ രചനയ്ക്കായൊരുങ്ങി.
Saturday, February 6, 2010
Subscribe to:
Post Comments (Atom)
പ്രപഞ്ച സത്യം അറഞ്ഞിട്ടും , അറിയാത്ത ഭാവം നടിക്കുന്ന നമ്മള് എത്ര വിഢികള്‍ . മനോഹരമായിട്ടുണ്ട്. എന്റെ ഭാവുകങ്ങള്‍ .
ReplyDeleteസ്ഥിതി super
ReplyDeleteനല്ല വരികള്‍........
ReplyDeleteThanks ....
ReplyDelete''എല്ലാ സൃഷ്ടികളും വ്യത്യസ്തം !
ReplyDeleteഒരോന്നുമുല്ക്കൃഷ്ടം
വിലയിരുത്താനാളില്ല
വിമര്‍ശിക്കാനാളില്ല
കലാകാരന് ഒന്നേ ഉണ്ടായിരുന്നുള്ളു.''
-പ്രിയ ഉണ്ണീ എന്നും അങ്ങിനെയല്ലെ?? കാണേണ്ടതിനെ
കാണാതിരിക്കുകയാണ് കണ്ണുള്ളവരുടെ രീതി എന്നു തോന്നുന്നു.
ബ്ലോഗിലും നമുക്ക് അനുഭവപ്പെടാം അതൊക്കെ...പക്ഷെ ഒരു കാലം
അതിനെ മായ്ച്ചുകളയും .
നമ്മുടെ വാക്കുകള്‍ സംഗീതമാവുന്ന
അക്ഷരങ്ങള്‍ അഗ്നിയാവുന്ന ഒരു കാലം
വരും തീര്‍ച്ച.
നമുക്ക് പ്രതീക്ഷിക്കാം.
സസ്നേഹം
പ്രിയ ദിനേശന് ,
ReplyDeleteതാങ്കളുടെ പ്രതികരണത്തിനു നന്ദി ... പ്രതീക്ഷകളാണു ജീവന് ... പ്രതീക്ഷകള്‍ മരിക്കരുതേ എന്നു ലളിതമായി നമുക്കു പ്രാര്‍ത്ഥിക്കാം .
its really good
ReplyDelete